പ്രമുഖ ഐറിഷ് ഗായകനും നടനും റേഡിയോ-ടെലിവിഷൻ അവതാരകനും ആയ കീത്ത് ഡഫി തൻ്റെ മകളുടെ ജീവിതത്തെക്കുറിച്ചു ഇൻഡിപെൻഡണ്ടിൽ (Independent.ie) പ്രസിദ്ധീകരിച്ച പട്രീഷ്യ മർഫിയുടെ (Patricia Murphy) ലേഖനം നിങ്ങൾക്കായി പങ്കുവയ്ക്കുന്നു.


ബോയ്സ് ലൈഫ് (Boyslife) എന്ന സംഗീത സംഘത്തിലെ ഗായകനും നടനും റേഡിയോ-ടെലിവിഷൻ അവതാരകനുമൊക്കെയായ ഐറിഷുകാരൻ കീത്ത് ഡഫി (Kieth Duffy) തൻ്റെ മകൾ മിയായെ (Mia) കുറിച്ച് പറയുന്നു. പതിനെട്ടു മാസം പ്രായമുള്ളപ്പോഴാണ് മിയാക്കു ഓട്ടിസം നിർണയിക്കപ്പെടുന്നത്. സമാനമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന മാതാപിതാക്കൾക്കുള്ള ഉപദേശംകൂടിയാണ് കീത്തിൻ്റെ വാക്കുകൾ. ഓട്ടിസം ഉണ്ടെന്നു കരുതുന്ന കുട്ടികൾ ഉള്ള മാതാപിതാക്കൾ ചെയ്യേണ്ട ഒരുകാര്യം “കുട്ടിയെപ്പറ്റിയുള്ള വിലപിക്കൽ നിർത്തുക” എന്നതാണ്. ഒരു പക്ഷെ, ഏറ്റവും ബുദ്ധിമുട്ടേറിയതു ആയിരിക്കും, എന്നാൽ മുന്നോട്ടുനയിക്കാൻ പറ്റിയ കാര്യമാണത്.

നിങ്ങളുടെ കുട്ടിയെക്കുറിച്ചു ആലോചിച്ചു സങ്കടപ്പെടുന്നതിനു പകരം ആ കുട്ടിയെ ഉൾക്കൊള്ളാൻ തുടങ്ങണം – ലെറ്റ് മി ഇൻ (Let me in) എന്ന ഡോകുമെന്ററിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രണ്ടു കുട്ടികളുടെ അച്ഛനായ കീത്ത്. “അങ്ങനെ ചെയ്യാൻ അവർ തീരുമാനിച്ചു കഴിയുമ്പോൾ, ലോകം കൂടുതൽ മിഴിവാർന്നതും കുട്ടിയുടെ എല്ലാ വിജയങ്ങളും ആഘോഷങ്ങളായും മാറും”

മകളുടെ ഓട്ടിസം നിർണ്ണയിക്കപ്പെട്ടതിനോടനുബന്ധിച്ചു കുടുംബത്തിലുണ്ടായ “പ്രക്ഷുബ്ദ” അവസ്ഥ വിവരിച്ച കീത്ത്, താൻ മകളുടെ ഭാവിയെക്കുറിച്ചു ആശങ്കാകുലനായിരുന്നുവെന്നു പറയുന്നു. ഏഴു വയസ്സുവരെ തൻ്റെ മകൾ സംസാരിക്കില്ലായിരുന്നു. ജീവിതം പലപ്പോഴും നിരാശാജനകവും അസ്വസ്ഥവുമായിരുന്നു.

“ജീവിതകാലം മുഴുവൻ വൈകല്യത്തോടെ ജീവിക്കേണ്ടിവരുന്ന ഒരു കുഞ്ഞാണ് നിങ്ങൾക്കുള്ളത് എന്ന് ഓരോദിവസവും ബോധ്യപ്പെടുകയെന്നത് ഭയാനകമാണ്” – അവതാരക മോനിക്ക പ്രൈസിനോട് അദ്ദേഹം പറഞ്ഞു. “അതു വല്ലാതെ നിരാശപ്പെടുത്തുന്നതും ഭീതിപ്പെടുത്തുന്നതും അസ്വസ്ഥമാക്കുന്നതുമാണ്. പക്ഷെ, നമ്മൾ അതിൻ്റെ നല്ല വശം കണ്ടെത്താൻ ശ്രമിക്കണം”

2015 ൽ  അവളുടെ ജൂനിയർ സർട്ടിഫിക്കറ്റ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ ഉണ്ടായ അത്രയും അഭിമാനം തോന്നിയ നിമിഷം അതിനു മുൻപുണ്ടായിട്ടില്ലെന്നു ആ പിതാവ് സാക്ഷ്യപ്പെടുത്തുന്നു. അത് അവളുടെ കഠിന പരിശ്രമത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ഫലമാണ്. അന്ന് കീത്ത് പറയുകയുണ്ടായി, “അവൾ ഒരു സാധാരണ സ്‌കൂളിൽ പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, അവൾ സ്റ്റേറ്റ് പരീക്ഷ എഴുതുമെന്നോ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നോ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല.”

“അവളുടെ പരീക്ഷാഫലത്തെക്കുറിച്ചു ഞങ്ങൾക്ക് ഒരു ഊഹവും ഇല്ലായിരുന്നു. അഞ്ചോ ആറോ ഇ ഗ്രേഡു (E grade) കിട്ടിയാലും ഞാൻ ശരിയ്ക്കും അവളെക്കുറിച്ചു അഭിമാനിക്കുമായിരുന്നു. എന്നാൽ വാസ്തവത്തിൽ അവളുടെ പ്രകടനം അവിശ്വസനീയമായിരുന്നു.”

നേരത്തെ നിർണ്ണയിക്കപ്പെട്ടാൽ, ഓട്ടിസമുള്ള കുട്ടികളുടെ ജീവിതത്തിൽ അവിശ്വസനീയമായ മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നുള്ളതുകൊണ്ടു, അതിനു കൂടുതൽ ശ്രദ്ധകൊടുക്കേണ്ടതാണെന്നു കീത്ത് പറഞ്ഞു. “എത്രയും നേരത്തെ തിരിച്ചറിയുന്നോ, അത്രയും നേരത്തെ ചികിത്സ തുടങ്ങാം. അതായിരിക്കും നല്ലതെന്ന് എനിക്ക് തോന്നുന്നു. അല്ലാതെ പതിനൊന്നു വയസ്സിൽ ഇത് തിരിച്ചറിയുകയെന്നത് വളരെ കഷ്ടമാണ്. ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. എന്നിട്ടു ഓട്ടിസം പോലെയുള്ള വൈകല്യമുള്ളയൊരാളെ പതിനൊന്നു വയസ്സുവരെ ചികിത്സിക്കാതെയിരിക്കുകയെന്നത് തീർത്തും തെറ്റാണ്”

“ചില അത്യാവശ്യ കാര്യങ്ങൾ ചെയ്യാനായി നിങ്ങൾക്ക് ചിലപ്പോൾ ഒരുപാട് കാര്യങ്ങൾ മാറ്റിവയ്‌ക്കേണ്ടതായി വരും” – അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.


Binu Thomas

Source: Independent.ie To read the original article in English click here


Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s