വിധിക്കരുത് ! അവർക്കു വേണ്ടത് നമ്മുടെ പിന്തുണയാണ്…

അയർലണ്ടിലെ നിക്കോളിൻ്റെ മകൻ റൈലിക്കു ഓട്ടിസം ഉണ്ടെന്നു നിർണ്ണയിക്കപ്പെട്ടതു 2016 ജൂണിൽ ആയിരുന്നു. ഓട്ടിസം ഉള്ളവരെ കാര്യമറിയാതെ വിധിക്കുന്നവരെതുറന്നെതിർത്തുകൊണ്ടുള്ള നിക്കോളിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് പാശ്ചാത്യ രാജ്യങ്ങളിൽ തരംഗമായിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളിൽ എല്ലാംതന്നെ അത് വലിയ വാർത്തയായി. കേരളത്തിലും ഓട്ടിസം ഉള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പിന്തുണയ്ക്കുന്നതിനുവേണ്ടി ആ പോസ്റ്റിൻ്റെ മലയാള പരിഭാഷ ഇവിടെ കൊടുത്തിരിക്കുന്നു.

“ഞാൻ (Nichole) ഈ പേജ് (My Boy Blue) തുടങ്ങുമ്പോൾ, ഈ വർഷം മറ്റുള്ളവരെ ഓട്ടിസത്തെ പറ്റി ബോധവാന്മാരാക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തിരുന്നു. എല്ലാ വർഷവും തുടങ്ങുമ്പോൾ ആളുകൾ അവരുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും തീരുമാനിക്കാറുണ്ട്. “വിധിക്കുന്നവരെമനസ്സിലാക്കി കൊടുക്കുക എന്നുള്ളതാണ് എൻ്റെ ഈ വർഷത്തെ പ്രധാന ആഗ്രഹം.

നിങ്ങൾ ഒരു അമ്മയാകാൻ പോകുന്നൂവെന്നറിയുന്ന നിമിഷം മുതൽ നിങ്ങൾ പലതും സ്വപ്നം കാണാൻ തുടങ്ങും. നിങ്ങളുടെ കുഞ്ഞിനെ ആദ്യമായി എടുക്കുന്നതും, അവരെ ഉടുപ്പിടീക്കുന്നതും, അവരെ കാണിക്കുന്നതും, അങ്ങനെ അവരുടെ ഓരോ ചലനവും നമുക്ക് ഒരുതരം വല്ലാത്ത അനുഭവമായിരിക്കും. അവരുടെ ഓരോ വാക്കുകൾക്കും വേണ്ടി നമ്മൾ കാതോർക്കും, അവർ ആദ്യമായി കൈകൊട്ടുന്നതും, അവർ നമ്മളെ കൈവീശിക്കാണിക്കുന്നതും, അവരുടെ ആദ്യത്തെ ചുവടും, ഒക്കെ നമ്മൾ സ്വപ്നം കാണും. അതൊക്കെയാണ് സാധാരണ സംഭവിക്കുന്നത്.

riley_1

പക്ഷെ, എൻ്റെ വീട്ടിൽ ഇതൊന്നും അങ്ങനെയായിരുന്നില്ലകുറെയെല്ലാം അങ്ങനെയൊക്കെയായിരുന്നു. പക്ഷെ, അതൊക്കെ പതുക്കെ അപ്രത്യക്ഷമായി. അവൻ പറയേണ്ട വാക്കുകൾ പലതും പറഞ്ഞില്ല, അവൻ്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ പലതും വിട്ടുപോയി, ഒരുപാട് കണ്ണീർ പൊഴിക്കേണ്ടതായി വന്നു. ഇതൊന്നും അവൻ്റെ മടി”കൊണ്ടായിരുന്നില്ല. അവൻ പിടിവാശിക്കാരനായതുകൊണ്ടും ആയിരുന്നില്ല. അത് അവൻ്റെ അഭിനയവുമായിരുന്നില്ല.

എൻ്റെ കുഞ്ഞുകുട്ടൻ നിങ്ങളുടെ കുഞ്ഞിനെപ്പോലെ തന്നെയാണ്. അവന് ഡാൻസു കളിക്കാൻ ഇഷ്ടമാണ്, കെട്ടിപ്പിടിക്കുന്നതു ഇഷ്ടമാണ്. അവൻ വീണാൽ കരയും, അതുപോലെ മിക്കി മൗസിനെ അവനു ഭയങ്കര ഇഷ്ടമാണ്. എങ്കിലും അവൻ വ്യത്യസ്തനാണ്“. നമ്മൾ എന്നും ചെയ്യുന്ന നിസ്സാര കാര്യങ്ങൾ ചെയ്യാൻ അവന് ബുദ്ധിമുട്ടാണ്. വ്യത്യസ്തമായി വെളിച്ചം, ശബ്ദം തുടങ്ങി മുതിർന്നവർക്ക് പോലും ബുദ്ധിമുട്ടായ കാര്യങ്ങൾ അവനെ ബാധിക്കാറില്ല. അതേസമയം, കടയിൽ പോവുക, കുട്ടികളുടെ കൂടെ കളിക്കുക, തലമുടി വെട്ടുക തുടങ്ങിയ സാധാരണ കാര്യങ്ങൾഅവനു സഹിക്കാവുന്നതിനുമപ്പുറത്താണ്.

എൻ്റെ കുഞ്ഞു മുരളുന്നത് കേട്ടു പരിഭ്രമിച്ചു നോക്കുന്നവർ അവൻ്റെ കൂടെ പാടൂ കാരണം അവൻ്റെ കണ്ണിൽ അവൻ ലോകത്തിലെ ഏറ്റവും നല്ല പാട്ടാണ് പാടുന്നത്.

അവൻ്റെ അടുത്തുനിന്നും തങ്ങളുടെ മക്കളെ മാറ്റിക്കൊണ്ട് പോകുന്ന അമ്മമാരെ നിങ്ങൾ ഭാവിയിലെ മെക്കിട്ടുകേറ്റക്കാരെ സൃഷ്ടിക്കുകയാണ്. കുട്ടികൾക്കു വ്യത്യാസങ്ങൾ അറിയില്ല. അവർക്കു കളിക്കണം. അവർ കളിക്കട്ടെ.

ഒരു പേടിയുമില്ലാത്തവൻഎന്ന് അവനെ സൂപ്പർമാർക്കറ്റിൽ വിളിച്ച സ്ത്രീ, അവൻ്റെ ഭാഗത്തുനിന്നും കാണാൻ ശ്രമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. നിറങ്ങളുടെയും ശബ്ദങ്ങളുടെയും അതിപ്രസരമായിരുന്നു അവനുആളുകൾ പിറുപിറുത്തുകൊണ്ട് കടന്നുപോയി… എല്ലാം സഹിക്കാവുന്നതിനും അപ്പുറം ആകുമ്പോൾ, നിങ്ങൾക്കു തോന്നുന്നത് ആരോടും പറയാൻ സാധിക്കാതെയും വരുമ്പോൾ, ആരാണെങ്കിലും കരഞ്ഞുപോകും.

riley_2

എൻ്റെ കുഞ്ഞിനെക്കണ്ടു ഒഴിഞ്ഞുമാറിയ സുഹൃത്തുക്കളോട് ഞാൻ പറയുന്നു, ഇത് നിങ്ങൾക്കുണ്ടാവാതിരിക്കട്ടെ. എൻ്റെ കുഞ്ഞിനെ ഈ ലോകത്തിനുവേണ്ടി മാറ്റാൻ പറ്റില്ല. നിങ്ങൾക്കവനെ മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ നിങ്ങൾ അവൻ്റെ ജീവിതത്തിൽ ഒരു സ്ഥാനവും അർഹിക്കുന്നില്ല.

ഈ ലോകത്തിലുള്ള ഏറ്റവും ധീരരും സാഹസികരും ആശ്ചര്യപ്പെടുത്തുന്നവരുമായ മനുഷ്യർ പരാധീനതകൾ ഉള്ള കുട്ടികളാണ്. ആർക്കും അറിയാത്ത തരത്തിലുള്ള യുദ്ധമാണ് അവർ അവരുടെ ജീവിതത്തിൽ പയറ്റിക്കൊണ്ടിരിക്കുന്നതു. അവർ നേരിടുന്നതിൻ്റെ പകുതി ബുദ്ധിമുട്ടുകൾ പോലും മുതിർന്ന ഒരാൾ നേരിടുന്നുണ്ടാവില്ലെന്നു എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കാരണം, ശാരീരികമായ ഒരു വ്യത്യാസം ഇല്ലായ്‌മകൊണ്ടു അവർ ധൈര്യവാന്മാരണെന്നു കരുതാൻ പറ്റില്ല.

അതുകൊണ്ടു ഈ വർഷം ഞാൻ നിങ്ങളോടു ആവശ്യപ്പെടുന്നു, വിധിക്കുന്നതിനു മുൻപ് ഒന്ന് ചിന്തിക്കുക. എൻ്റെ കുഞ്ഞു കുട്ടനെപ്പോലെ ഒരു ദിവസം ഒന്ന് ജീവിക്കുക. അപ്പോൾ അവൻ എത്ര മിടുമിടുക്കനാണെന്നു നിങ്ങൾക്ക് മനസ്സിലാവും!!!”


Contributor: Binu Thomas

To read the original post in English click here


 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s