‘ഓട്ടിസം’ എന്ന അവസ്ഥ ഏതൊരാൾക്കും ഒരു വെല്ലുവിളി തന്നെയാണ്. ഇന്ത്യയിലാണെങ്കിൽ, രാജ്യത്തെ സമൂഹത്തിൽ നിലനിൽക്കുന്ന സാംസ്കാരികവും സാമൂഹികവും പാരമ്പര്യവുമായ ഒരുപാടു ഘടകങ്ങൾ മൂലം മറ്റേതു സ്ഥലത്തേക്കാളും ഇത് കൂടുതൽ ദുർഘടവുമാണ്. ഒട്ടിസത്തെക്കുറിച്ചുള്ള ധാരണക്കുറവും, അറിവ് പകരുന്ന പരിപാടികളുടെ അപര്യാപ്തതയും കാര്യങ്ങൾ കൂടുതൽ ദുഷ്‌ക്കരവുമാക്കുന്നു.

മുൻകാലങ്ങളിൽ എന്തെങ്കിലും വൈകല്യത്തോടെയോ ബുദ്ധിമാന്ദ്യമുള്ളതോ ആയ കുട്ടികൾ ജനിച്ചാൽ ഇന്ത്യയിലുള്ള മാതാപിതാക്കൾ അത് പുറത്തുപറയാനോ അങ്ങനെയുള്ള കുട്ടികളെ പുറത്തു കൊണ്ടുപോകാനോ മറ്റുള്ളവരുമായി ഇടപഴകുവാനോ എന്തുകൊണ്ടോ അനുവദിച്ചിരുന്നില്ല. ഭയം കൊണ്ടാണോ, മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നു കരുതുന്നതുകൊണ്ടാണോ, അതോ അപമാനം കൊണ്ടാണോ എന്നൊന്നും അറിയില്ല ഇന്ത്യയിലെ സാമൂഹിക അവസ്ഥ അങ്ങനെയായിരുന്നു. ഇത് പതുക്കെ പതുക്കെ മാറിവരുന്നു. ലോകത്തുള്ള എല്ലാ മതങ്ങളും ഉള്ള നാട്ടിൽ ചിലപ്പോൾ ശാപമാണെന്നും, ദൈവകോപമാണെന്നും, പൂർവ്വികന്മാരുടെ ചെയ്തികളുടെ ഫലമാണെന്നു പോലും പറഞ്ഞുകേട്ടിട്ടുണ്ട്. എന്തുതന്നെയായാലും ഇങ്ങനെ ജനിക്കുന്ന കുട്ടികൾ അല്ല അവരുടെ ഈ അവസ്ഥയ്ക്ക് കാരണം. അതുകൊണ്ടു തന്നെ സമൂഹത്തിന് ഇങ്ങനെയുള്ളവരെ പരിഗണിക്കേണ്ട ബാധ്യതയുണ്ട്. പരിചരിക്കേണ്ട ഉത്തരവാദിത്വമുണ്ട്.

ഓട്ടിസം ഉള്ള കുട്ടികളെ ലോകത്തിൻ്റെ മറ്റു സ്ഥലങ്ങളിലുള്ളവർ എങ്ങനെയാണ് പരിചരിക്കുന്നതെന്നു ഷെയറിങ് കെയർ പരിചയപ്പെടുത്തുന്നു. അയർലണ്ടിൽ നിന്നുള്ള അമ്മ നിക്കൊളിനേയും (Nichole) അവരുടെ ഓട്ടിസം ഉണ്ടെന്നു കണ്ടുപിടിച്ച കുഞ്ഞു റെയ്‌ലി(Riley)യെയും നിങ്ങൾക്കുവേണ്ടി അവതരിപ്പിക്കുകയാണ്. ഓട്ടിസം ബാധിച്ച ഒരു കുഞ്ഞു ജനിച്ചതിൽ നിക്കോളിന് ഒരു പശ്ചാത്താപവുമില്ല. അത് ഒരു കുറവുമായി കരുതുന്നുമില്ല. മറിച്ചു, ഒട്ടിസത്തെ പറ്റി അവബോധം ഉണ്ടാക്കുക, അങ്ങനെയുള്ള കുട്ടികളേയും അമ്മമാരേയും പിന്തുണയ്ക്കുക എന്നതിന് വേണ്ടി നിക്കോൾ ഫേസ്‌ബുക്കിൽ ഒരു പേജ് തന്നെ തുടങ്ങി.

ഓട്ടിസം അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള വൈകല്യമുള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പിന്തുണയ്ക്കുന്നതിനു വേണ്ടിയാണ് ഷെയറിങ് കെയർ നിക്കോളിനെയും റൈലിയെയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

15871668_1249563318430051_278950052238835588_n

നിക്കോൾ തന്നെ പറയുന്നത് കേൾക്കൂ…

“അങ്ങനെ ഒരുപാടു ചിന്തകൾക്കൊടുവിൽ, ഞങ്ങളുടെ പ്രയാണം നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ തീരുമാനിച്ചു.

അറിയാത്തവർക്കുവേണ്ടി ഞങ്ങളെ കുറിച്ചു അല്പം പറയാം.
എന്റെ പേര് നിക്കോൾ (Nichole): മൂന്നു വയസ്സുള്ള ഒരു കൊച്ചു ആൺകുട്ടിയുടെ അമ്മയെന്നതിൽ അഭിമാനിക്കുന്നു. അവന്റെ പേര് റെയ്‌ലി (Riley). 2016 ജൂണിൽ റെയ്‌ലിക്കു ഓട്ടിസം ഉണ്ടെന്നു കണ്ടെത്തി. അവിടന്നു ഞങ്ങൾ പ്രയാണം ആരംഭിച്ചു. റെയ്ലിയുടെ അവസ്ഥ നിർണ്ണയിക്കപ്പെട്ടത്തിനു ശേഷം, എന്തുമാത്രം ആളുകൾക്ക് ഓട്ടിസം എന്താണെന്നു മനസ്സിലാവില്ലെന്നും, എന്തുമാത്രം ആളുകൾ ഇനിയും അതിനെക്കുറിച്ചു അറിയാനുണ്ടെന്നും ഞാൻ മനസ്സിലാക്കി. അങ്ങനെയാണ് ഞങ്ങൾ ഈ പേജ് തുടങ്ങാൻ ഇടയായത്.

2016ൽ, അമ്മമാരെ പിന്തുണയ്ക്കാൻ ഫേസ്‌ബുക്കിൽ ‘സൂപ്പർമോംസ്’ (Supermoms) എന്ന പേരിൽ ഒരു ഗ്രൂപ് തുടങ്ങുകയും, അതിൽ നിന്നുള്ള ആവേശം, അവസാനം ഇത് തുടങ്ങാൻ എനിക്ക് ധൈര്യം പകരുകയും ചെയ്തു. ഞങ്ങളെ സംബന്ധിച്ചു 2016 ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു കാലമായിരുന്നു; അതുകൊണ്ടുതന്നെ 2017 ഒരു നല്ല രീതിയിൽ തുടങ്ങണമെന്നുണ്ട്. ഞങ്ങളുടെ യാത്രയെങ്ങനെ തുടരാം, എങ്ങനെ അവബോധം പകരാം, പ്രത്യേക ശ്രദ്ധവേണ്ടവരുമായി ബന്ധപ്പെട്ട ആകുലതകൾ എങ്ങനെ കുറയ്ക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിന്ന് തുടങ്ങണമെന്നുണ്ട്. അതിനു ‘മൈ ബ്ലൂ ബോയ്’ (My Blue Boy) എന്ന പേജ് സഹായകരമാവുമെന്നു വിചാരിക്കുന്നു.

മറ്റുള്ള അമ്മമാരുമായി, അവരുടെ കുട്ടികൾ കുഴപ്പമുള്ളവരോ അല്ലാത്തവരോ ആയിക്കൊള്ളട്ടെ, അവരുമായി ബന്ധപ്പെടാൻ ഞാൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ടു, വന്നു പരിചയപ്പെടാം, ഞങ്ങളുടെ യാത്രയെ പിന്തുടരാം, അങ്ങനെ 2017 ഇതുവരെയുള്ളതിൽ വച്ചേറ്റവും മനോഹരമായ ഒരു വർഷമാക്കുകയും ചെയ്യാം.

സ്നേഹത്തോടെ നിക്കോളും റെയ്‌ലിയും.”


My Blue Boy എന്ന ഫേസ്‌ബുക്ക് പേജിലേക്കു പോകാൻ ഇവിടെ ഞെക്കുക.

Contributor: Binu Thomas


Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s