നാം ജീവിക്കുന്ന അതിമനോഹരവും ജൈവ വൈവിധ്യങ്ങളാല്‍ അലംകൃതവും സസ്യ ലതാദികളുടെ ആവാസകേന്ദ്രവുമായ ഈ ഭൂമി ചരിത്രാതീത കാലം മുതല്‍ തന്നെ മനുഷ്യകുലം അടക്കി വാണിരുന്നതായി നമുക്ക് കാണാം. അരാജകത്വത്തിന്റെയും തീവ്രവാദത്തിന്റെയും അസമാധാനത്തിന്റെയും ഈ ഭൂമിയില്‍ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്ന സുമനസുകളുടെ കൂട്ടായ്മകളും നാം കാണുന്നു. ഒരു കുന്നു ഉണ്ടെങ്കില്‍ ഒരു ഇറക്കമുണ്ട്, ഏതൊരു കാര്യത്തിനും ഒരു മറുവശം ഉണ്ട് എന്നൊക്കെ പറയുന്നത് പോലെ, ഏതോ ഒരു അദൃശ്യ ശക്തിയുടെ ശക്തമായ കരങ്ങളാല്‍ ഒരു പ്രത്യേക സംതുലന പ്രക്രിയയിലൂടെ നമ്മുടെ ഭൂമി പരിപാലിക്കപ്പെടുന്നു.

usefully

ചരിത്രാതീതകാലം മുതല്‍ പരിശോധിക്കുകയാണങ്കില്‍ എക്കാലവും ഭൂമിയെ നിയന്ത്രിച്ചിരുന്നത് അധികാരവും ശക്തിയുമായിരുന്നെന്ന് നമുക്ക്  കാണുവാന്‍ സാധിക്കും. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന് പറയുന്നത് പോലെ ഏതാണ്ട് അഞ്ചു ശതമാനം വരുന്ന അധികാരവര്‍ഗം തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി  ബാക്കിയുള്ള മനുഷ്യ കുലത്തെ മുഴുവന്‍ അടക്കി ഭരിച്ചിരുന്നു. ആ രീതി ഇന്നും ഈ ആധുനിക യുഗത്തിലും നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും. ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എന്ന് മാത്രം. അസൂയയും, കുതികാല്‍ വെട്ടും, അരാജകത്വവും, അഴിമതിയും വര്‍ധിച്ചുവരുന്ന ഇതേ ലോകത്ത് തന്നെയാണ് സഹജീവികളോടുള്ള സ്നേഹവും, കരുണയും, സാന്ത്വനവും നിറഞ്ഞു നില്‍ക്കുന്നത് എന്നുള്ളത് ശ്രേദ്ധേയമായ ഒരു കാര്യമാണ്.

ഒരു വശത്ത് സ്വന്തം അയല്‍ക്കാരനെക്കാള്‍ സമ്പത്തിലും, അധികാരത്തിലും, പ്രശസ്തിയിലും മുൻപിലെത്താനുള്ള  വ്യഗ്രതയിൽ ലോകം പായുമ്പോള്‍ തന്നെ മറുവശത്ത് “നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക” എന്നുള്ള മഹത്തായ കല്പന മനസ്സില്‍ സൂക്ഷിക്കുന്ന കുറച്ചുപെരെങ്കിലും സഹജീവികളുടെ കണ്ണീരോപ്പുവാനും അവര്‍ക്കൊരു സാന്ത്വനമാകുവാനും വിവിധ ജീവകാരുണ്യ സംഘടനകളുടെ പേരിലോ  സ്വന്തം നിലയിലോ  കടന്നു വരുന്നു എന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. വര്‍ത്തമാനകാലത്തില്‍ തങ്ങളനുഭവിക്കുന്ന  സുഖസൌകര്യങ്ങളില്‍ മതിമറന്ന് മദ്യപാനത്തിലും, ലഹരിവസ്തുക്കളിലും ആകൃഷ്ടരാകാതെ തങ്ങള്‍ കടന്നുവന്ന കല്ലും മുള്ളും നിറഞ്ഞ വഴികള്‍, ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ് സഹജീവികളോട് കാരുണ്യവും ദയയും കാട്ടുന്നവരിലധികവും.

aristotle

കേരളത്തിലെ ചൂടേറിയ കാലാവസ്ഥയില്‍ ജനിച്ചുവളര്‍ന്ന് അയര്‍ലണ്ടിലെ തണുപ്പിന്റെ  സുഖശീതളിമയിലേക്ക് കടന്നു വന്ന ഒരു വലിയ സമൂഹം ദാരിദ്ര്യവും ദുരിതവുമാനുഭവിക്കുന്നവരുടെ കന്നീരോപ്പുവാന്‍ മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹമാണ്. നാട്ടില്‍ വളര്‍ന്നുവന്ന വഴിത്താരകളില്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളുടെയും വേദനകളുടെയും മായാത്ത മുദ്രകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന അയര്‍ലണ്ടിലെ കോര്‍ക്കില്‍ താമസിക്കുന്ന ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് രൂപീകരിച്ച ജീവകാരുണ്യ സംഘടനയാണ് ഷെയറിങ് കെയർ. 2009ൽ സ്ഥാപിതമായി ഇപ്പോൾ ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഷെയറിങ് കെയർ ഇതിനോടകം തന്നെ വളരെയധികം കാര്യങ്ങള്‍ നാട്ടില്‍ ചെയ്തുകഴിഞ്ഞു. ചെറിയ ഒരു കൂട്ടായ്മയില്‍ തുടങ്ങിയ ഷെയറിങ് കെയറില്‍ ഇന്ന് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഏതാണ്ട് മുപ്പതോളം കുടുംബങ്ങള്‍ അംഗങ്ങളാണ്. സുതാര്യതകൊണ്ടും,ചടുലമായ പ്രവര്ത്തനമികവുകൊണ്ടും തങ്ങളുടെ സേവന സന്നദ്ധതാചാതുര്യം വിളിച്ചോതുന്ന ഷെയറിങ് കെയർ ഇപ്പോള്‍ തന്നെ അയര്‍ലണ്ടിലെ മലയാളികള്‍ക്കും ഐറിഷ്കാര്‍ക്കും ഇടയില്‍ നല്ലൊരു മേല്‍വിലാസം ഉണ്ടാക്കിയെടുത്തു കഴിഞ്ഞു. കേരളത്തിലെ ആതുര സേവന രംഗത്തും, വിദ്യാഭ്യാസ മേഖലയിലും പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ അയര്‍ലണ്ടിലെ സൈമണ്‍ കമ്മ്യൂണിറ്റിയുമായി ചേര്‍ന്നും ഷെയറിംഗ് കെയര്‍ പ്രവര്‍ത്തിച്ചു വരുന്നു.


Contributor: ദേവസ്യ പടനിലം

Click here to follow us on Facebook


Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s